ലോകനൃത്തദിനത്തില്‍ ആരാധകര്‍ക്കായി നൃത്ത വീഡിയോ പങ്ക് വച്ച് നടന്‍ വിനീത്

മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാ താരം വിനീത് തന്റെ പുതിയ നൃത്തവീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ലോക നൃത്ത ദിനത്തിലാണ് തന്റെ പുതിയ ഒരു നൃത്തം പ്രേക്ഷകര്‍ക്കായി താരം പങ്കുവച്ചത്. ചെറുപ്പത്തിലെ തന്നെ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നടനാണ് വിനീത്.

ഇപ്പോഴും വിനീതിന്റെ സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. ചലച്ചിത്ര നടന്‍ എന്നതിനു പുറമെ നര്‍ത്തകന്‍ എന്നനിലയിലും പേരുകേട്ട കലാകാരനാണ് വിനീത്. രാമ രാമ രാമ റാം എന്ന വരികള്‍ക്കാണ് വിനീത് നൃത്തം ആടുന്നത്. ശ്രീരാമ ഭക്തനായ ഹനുമാനായും വിനീത് നൃത്തത്തില്‍ പകര്‍ന്നാടുന്നു.

Top