വിനീത് പൂനെ സിറ്റിക്കെതിരെയും കളിക്കാനില്ല ; ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയില്‍ ആരാധകര്‍ക്ക് ആശങ്ക

c k vineeth

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍താരം സി കെ വിനീത് നാളെ പൂനെ സിറ്റിക്കെതിരെയും കളിക്കാനില്ല. റെനെ മ്യുളസ്റ്റീനിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് ഇരട്ട പ്രഹരമായി വിനീതിന്റെ അഭാവവും.

പരിശീലനത്തിനിടെ പരുക്കേറ്റ വിനീതിന് രണ്ടാഴ്ച കളിക്കാനാവില്ലെന്നാണ് സൂചന. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിന് മുന്‍പ് പരിശീലനത്തിനിടെയാണ് വിനീതിന് പരിക്കേറ്റത്. ബെംഗളൂരു എഫ്‌സിക്കെതിരെയും വിനീത് കളിച്ചിരുന്നില്ല. കാലിലെ മസിലിന് പരുക്കേറ്റ വിനീത് ഇപ്പോള്‍ പരിശീലനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്.

അടുത്തയാഴ്ച ഡല്‍ഹി ഡൈനമോസിനെതിരെയും മുംബൈ സിറ്റിക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍. ബ്ലാസ്റ്റേഴ്‌സ് സീസണില്‍ നേടിയ ഏകജയം വിനീതിന്റെ മിന്നും ഗോളിലൂടെ ആയിരുന്നു. ചെന്നൈയിനെതിരെ ജയത്തിന് തുല്യമായ സമനിലയൊരുക്കിയതും വിനീതിന്റെ ബൂട്ടിലൂടെയായിരുന്നു. സീസണില്‍ അഞ്ച് മത്സരത്തിലാണ് വിനീത് ഇതുവരെ കളിച്ചത്.

Top