എംഎല്‍എ വിന്‍സെന്റിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ വിന്‍സെന്റിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

നെയ്യാറ്റിന്‍കര കോടതിയുടേതാണ് ഉത്തരവ്. അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

തെളിവെടുപ്പ് എന്ന പേരില്‍ നാട്ടില്‍ കൊണ്ടുനടന്ന് അപമാനിക്കാനെന്ന് പ്രതിഭാഗം വാദിച്ചു.

Top