വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് കോടതി തള്ളി

തിരുവനന്തപുരം: സ്ത്രീപീഢന കേസില്‍ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എം. വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പ്രതിക്കു ജാമ്യം നല്‍കിയാല്‍ സാക്ഷികളെയും മറ്റും സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിന്‍സന്റിനു ജാമ്യം അനുവദിക്കരുതെന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ, വിൻസന്റ് സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

വിൻസന്റിന്റെ ഫോണും മെമ്മറി കാർഡും കണ്ടെത്തണം. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി പ്രോസിക്യൂഷൻ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്.

Top