ബെല്‍ജിയം താരം വിന്‍സന്റ് ലോകകപ്പ് ആദ്യ മത്സരങ്ങളില്‍ കളിക്കില്ല

kombany

മോസ്‌കോ: ബെല്‍ജിയം സൂപ്പര്‍താരം വിന്‍സന്റ് കൊമ്പനി പരുക്കില്‍ നിന്ന് പൂര്‍ണ മോചിതനാകാത്തതിനാല്‍ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കില്ല. ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ താരം കളിക്കാനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജൂണ്‍ 28നാണ് ഇംഗ്ലണ്ടിനെതിരായ ബെല്‍ജിയത്തിന്റെ മത്സരം. പനാമയ്ക്കും, ടുണീഷ്യയ്ക്കുമെതിരായ മത്സരങ്ങളില്‍ കൊമ്പനി കളിക്കാനുണ്ടാകില്ലെന്നത് യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയത്തിന് കനത്ത തിരിച്ചടിയാണ്.

Top