റോഷന്‍ ബഷീര്‍ നായകനായ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ഒടിടി റിലീസായി

ദൃശ്യം ഫെയിം റോഷന്‍ ബഷീറിന്റെ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ എന്ന ചിത്രം ഒടിടി റിലീസായി. സിനിയ, ഹൈ ഹോപ്!സ് ഉള്‍പ്പടെ പ്രമുഖ ഒമ്പത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം റിലീസായത്. റിവഞ്ച് ത്രില്ലെര്‍ ജോണറില്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് ബിജോയ് പി ഐ ആണ്.

ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷന്റെ അടുത്ത പ്രധാന റിലീസ് ചിത്രം ആണ് വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്. അത്യന്തം സ്‌റ്റൈലൈസ്ഡ് ആയിട്ടുള്ള ഗെറ്റപ്പില്‍ വിന്‍സെന്റ് എന്ന ടൈറ്റില്‍ റോള്‍ ആണ് റോഷന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖില്‍ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്!ണന്‍ പശ്ചാത്തല സംഗീതവും.

വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോര്‍ത്തിണക്കിയാണ് സിനിമ. നവാഗതനായ റിയാസ് അബ്ദുല്‍റഹിം ടാക്‌സി  ഡ്രൈവറായ  ഹോജയെ അവതരിപ്പിക്കുന്നത്. തിരക്കഥയെഴുതിയിരിക്കുന്നതും ബിജോയ് പി ഐ ആണ്.

Top