വിനയന്റെ മകന്‍ വിഷ്ണു നായകനാകുന്ന ‘ഹിസ്റ്ററി ഓഫ് ജോയ്’ റിലീസിങ്ങിന് ഒരുങ്ങുന്നു

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് ആദ്യമായി നായകനാകുന്ന ‘ഹിസ്റ്ററി ഓഫ് ജോയ്’ റിലീസിങ്ങിന് ഒരുങ്ങുകയാണ്.

വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് വിഷ്ണു ഗോവിന്ദനും അനൂപും ചേര്‍ന്നാണ്.

സായ്കുമാര്‍, ശിവകാമി, അപര്‍ണ, ലിയോണ ലിഷോയ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

രതീഷാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ശിവപാര്‍വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top