വിനയന്‍ ചിത്രം ആകാശഗംഗ 2; കവര്‍ സോങ് പുറത്ത് വിട്ടു

വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ കോമഡി ചിത്രം ആകാശ ഗംഗ 2ന്റെ കവര്‍ സോംഗ് പുറത്ത് വിട്ടു. ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഒരുക്കിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാലാണ്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍.

ചിത്രം വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് ഉദ്ദേശ്ശിക്കുന്നതെന്ന് വിനയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top