ബി ഉണ്ണികൃഷ്ണന്‍ ഒന്നിനും കൊള്ളാത്തവന്‍; വിനയന്‍

കൊച്ചി: വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തില്‍ സംഘടനയ്ക്കും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനുമെതിരേ രൂക്ഷ വിമര്‍ശനവുമായി വിനയന്‍ രംഗത്ത്. ഫെഫ്ക പിരിച്ചു വിടണമെന്നും ബി.ഉണ്ണികൃഷ്ണന് തന്നോടുള്ള പകയാണ് കേസിന് പിന്നിലെന്നും വിനയന്‍ പറഞ്ഞു. ബി.ഉണ്ണികൃഷ്ണന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് ഇതോടെ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത് വ്യക്തിപരമായ പ്രശ്‌നമല്ലെന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. ”തൊഴിലാളി സംഘടനകള്‍ കോമ്പറ്റീഷന്‍ കമ്പനിയുടെ അധികാര പരിധിയില്‍ വരുന്നില്ല. നിയമപരമായ പ്രശ്‌നമാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്”- ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Top