ഹൊറര്‍ ചിത്രം ആകാശ ഗംഗ2; ടീസര്‍ കാണാം

വിനയന്‍ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രമാണ് ആകാംശഗംഗ.ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി പ്രദര്‍ശനത്തിന്‌
തയ്യാറെടുക്കയാണ്.ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ ആകാശഗംഗ 2വിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്‌.

സിദ്ദീഖ്, ആസിഫ് അലി, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്,വിഷ്ണു വിനയ്,ഹരീഷ് കണാരന്‍,സലീം കുമാര്‍, ആരതി, പ്രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ പാലക്കാട്, പൊള്ളാച്ചി, കൊച്ചി എന്നിവിടങ്ങളാണ്.

ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ബോളിവുഡ് സിനിമാറ്റോഗ്രാഫറായ പ്രകാശ് കുട്ടിയാണ്. ഓണം റിലീസ് ആയാണ് ചിത്രം ഒരുങ്ങുന്നത്.

1999 ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തിലൈ നായിക ദിവ്യ ഉണ്ണിയായിരുന്നു. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു. റിയാസ് ഹസന്‍, മുകേഷ്, ഇന്നസെന്റ്, ജഗദീഷ്, കല്‍പ്പന, രാജന്‍ പി.ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top