ഗൗതം മേനോന്റെ ധ്രുവനച്ചത്തിരത്തില്‍ വിക്രമിന്റെ വില്ലനായി വിനായകന്‍ എത്തുന്നു

Vikram vinayakan

ലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള സൂപ്പര്‍ താരം വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധ്രുവനച്ചത്തിരം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം ഈ ചിത്രത്തിലെത്തുന്നത്. വിക്രം ഗൗതം മേനോന്‍ കൂട്ടുക്കെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധ്രുവനച്ചത്തിരം.

ധ്രുവനച്ചത്തിരത്തില്‍ വിക്രമിന്റെ വില്ലനാവുന്നത് വിനായകന്‍ ആണെന്നതാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യാഗിക സ്ഥിരീകരണം നടത്താന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ചിത്രത്തിലെ വില്ലന്റെ പ്രകടനത്തില്‍ വിക്രം സന്തുഷ്ടനാണെന്നും വില്ലന്‍ ആരാണെന്നുളള വിവരം പുറത്തുവിടരുതെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗൗതം മേനോന്‍ പറഞ്ഞിരുന്നു.

തുടര്‍ന്നാണ് ചിത്രത്തിലെ വില്ലന്‍ വിനായകന്‍ ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതിനു മുന്‍പ് വിശാലിന്റെ തിമിര്, ധനുഷിന്റെ മരിയാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിനായകന്‍ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ രാധിക ശരത് കുമാര്‍, സിമ്രാന്‍,ദിവ്യദര്‍ശിനി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Top