വി.കെ പ്രകാശിന്റെ ഒരുത്തീയിൽ വിനായകൻ പൊലീസ് ഓഫീസറുടെ വേഷത്തിൽ

വ്യ നായരെ നായികയാക്കി വികെ പ്രകാശ് ഒരുക്കുന്ന ഒരുത്തീ എന്ന ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിൽ വിനായകൻ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസ് എന്ന ബാനറിൽ, ബെൻസി നാസർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ലിജോ പോൾ എഡിറ്റിങ്ങും ഗോപി സുന്ദർ, തകര ബാൻഡ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

ഒരു സാധാരണക്കാരിയായ വീട്ടമ്മയും അവരുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന പൊലീസുകാന്റെയും കഥയാണ് ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രം പറയുന്നത്. വിനായകൻ ആദ്യമായാണ് പൊലീസ് ഓഫീസറുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചു വരികയാണ്.

Top