യുവതിയുടെ പരാതി; തനിക്കെതിരെ കേസെടുത്തതായി അറിയില്ലെന്ന് വിനായകന്‍

കൊച്ചി: അശ്ലീല ഫോണ്‍ സംഭാഷണം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് തനിക്കെതിരെ കേസെടുത്തതായി അറിയില്ലെന്ന് നടന്‍ വിനായകന്‍. ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും വിനായകന്‍ പറഞ്ഞു.

അശ്ലീലചുവയോടെ ഫോണില്‍ സംസാരിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

പൊലീസ് കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ വിനായകന്‍ തന്നോട് സംസാരിച്ചെന്നു യുവതി മൊഴിയില്‍ പറയുന്നു. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കുകയും ചെയ്തിരുന്നു.

ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിന് വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു ദളിത് ആക്ടിവിസ്റ്റ് പരാതിപ്പെട്ടത്. കല്‍പ്പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Top