ദിലീപിന്റെ അറസ്റ്റ് പൊലീസിനു പറ്റിയ മണ്ടത്തരമാണെങ്കില്‍ അത് സങ്കടകരം ; വിനായകന്‍

ആലപ്പുഴ : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍.

കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് വിനായകന്‍ പറഞ്ഞു.

അഥവാ അറസ്റ്റ് പൊലീസിനു പറ്റിയ മണ്ടത്തരമാണെങ്കില്‍ അത് സങ്കടകരമാണ്. പലതും പറയണമെന്നുണ്ട്. പക്ഷേ അതിനുള്ള സമയമായിട്ടില്ല. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പ്പംകൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top