വിനായകന്‍ നായകനാകുന്ന പുതിയ ചിത്രം : ‘തൊട്ടപ്പന്‍’:പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘തൊട്ടപ്പന്‍’ന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിനായകനും ദിലീഷ് പോത്തനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനവാസ് കെ ബാവക്കുട്ടിയാണ്.

കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പി എസ് റഫീഖാണ്. പുതുമുഖം പ്രിയംവദയാണ് നായിക.

റോഷന്‍ മാത്യു, കൊച്ചുപ്രേമന്‍, പൗളി വില്‍സണ്‍, മനോജ് കെ.ജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീലകുട്ടനാണ്. എറണാകുളം വരാപ്പുഴയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Top