വിനായക ചതുര്‍ഥി: ഹൈദരാബാദില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ഹൈദരാബാദ്: ഹൈദരാബാദില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം. ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനാണ് ഹൈദരാബാദ് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.റോഡുകളിലും പൊതുയിടങ്ങളിലും പടക്കം പൊട്ടിക്കുന്നതിനാണ് നിയന്ത്രണം.

സെപ്റ്റംബര്‍ രണ്ടു രാവിലെ ആറു മുതല്‍ സെപ്റ്റംബര്‍ 12വരെയാണ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പോലീസ് കമ്മീഷണര്‍ അഞ്ചാനി കുമാര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ കര്‍ശന നടപടി എടുക്കും. സെപ്റ്റംബര്‍ രണ്ടിനാണു വിനായക ചതുര്‍ഥി.

Top