രാം ചരണ്‍ ചിത്രം ‘വിനയ വിധേയ രാമ’ യുടെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു

തെലുങ്ക് സിനിമാ പവര്‍ സ്റ്റാര്‍ രാം ചരണ്‍ തേജ നായകനായ് എത്തുന്ന പുതിയ ചിത്രമാണ് ‘വിനയ വിധേയ രാമ’ . രംഗസ്ഥലം എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് വിനയ വിധേയ രാമ.

ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്‍ ബോയപെട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും സംവിധായകനും.

Top