‘കിട്ടുന്ന കഥാപാത്രങ്ങള്‍ തട്ടിക്കളഞ്ഞാല്‍ ഭാര്യയും കുഞ്ഞും പട്ടിണിയായി പോകും’: വിനയ് ഫോര്‍ട്ട്

തു, ഷട്ടര്‍, പ്രേമം, കിസ്മത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടനാണ് വിനയ് ഫോര്‍ട്ട്. പ്രേമത്തിലെ വിമല്‍ സാറിനെ ഇന്നും സിനിമാപ്രേമികള്‍ മറന്നിട്ടില്ല. എന്നാല്‍ ഇന്നും പ്രേമത്തിലെ വിമല്‍ സാറായി അറിയപ്പെടുന്നെങ്കില്‍ അത് തന്റെ പരിമിതി തന്നെയാണെന്നാണ് വിനയ് പറയുന്നത്.

ഡാര്‍ക് ഷേഡുള്ള കഥാപാത്രങ്ങളാണ് മനസ്സുകൊണ്ട് ഇഷ്ടം, എന്നു വെച്ച് കിട്ടുന്ന കഥാപാത്രങ്ങള്‍ തട്ടിക്കളഞ്ഞാല്‍ ഭാര്യയും കുഞ്ഞും പട്ടിണിയായി പോകും. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം വ്യക്തമാക്കിയത്.

പ്രേമത്തിന് മുമ്പ് ഞാന്‍ ചെയ്ത ചില തീവ്രമായ കഥാപാത്രങ്ങള്‍ എനിക്ക് നഷ്ടമായി. പിന്നീട് കിട്ടിയതെല്ലാം നന്മ നിറഞ്ഞ, തമാശക്കാരനായ പാവം വേഷങ്ങളാണ്. അതിനെ പൊളിച്ചെഴുതിയ ഒരു കഥാപാത്രം കിസ്മത്തിലെ അജയ് സി മേനോന്‍ ആണ്. അതു പോലൊരു സിനിമ പ്രേമത്തിന്റെ പകുതി വിജയം നേടിയിരുന്നെങ്കില്‍ കഥ മാറിയേനെ.

‘എന്നെ സംബന്ധിച് സിനിമ സെലക്ട് ചെയ്യുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഒരു പാട് ചോയ്സുകള്‍ എന്റെ മുന്നിലില്ല. എന്നാല്‍ വലിയ ഇടവേളകള്‍ ഇല്ലാതെ പടം ചെയ്യുകയും വേണം. നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട് താനും. നല്ല കഥാപാത്രങ്ങള്‍ തേടി വരുമെന്ന വിശ്വാസം തനിക്കുണ്ടെന്നും വിനയ് കൂട്ടിച്ചേര്‍ത്തു.’

Top