വിനയ് ഫോര്‍ട്ട് ചിത്രം ‘തമാശ’ ; പുതിയ ഗാനം നാളെ പുറത്തുവിടും

വാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വിനയ് ഫോര്‍ട്ട് ചിത്രമാണ് താമശ. ചിത്രത്തിലെ വീഡിയോ ഗാനം നാളെ രാവിലെ പത്ത് മണിക്ക് പുറത്ത് വിടും. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിന്‍ പരാരിയാണു ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.

ഹാപ്പി ഹവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിനയ്ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രത്തില്‍ സമീര്‍ താഹിറാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി വേഷമിടുന്നത്.

Top