വിനയ് ഫോര്‍ട്ട് ചിത്രം; ‘തമാശ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തമാശ’.ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടു. ഹാപ്പി ഹവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിനയ്ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രത്തില്‍ സമീര്‍ താഹിറാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി വേഷമിടുന്നത്.

Top