‘തമാശ’യിലൂടെ മുഹ്‌സിൻ പെരാരി ഗാന രചയിതാവിന്റെ വേഷമണിയുന്നു

വിനയ് ഫോര്‍ട്ട് നായകനാകുന്ന പുതിയ ചിത്രം ‘തമാശയിലൂടെ മുഹ്‌സിൻ പെരാരി ഗാന രചയിതാവിന്റെ വേഷമണിയുന്നു. നവാഗതനായ അഷ്റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മിക്കപ്പെടുന്ന ചിത്രവുമാണ് തമാശ. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയ സംവിധായകരായ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ് നടന്‍ ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കട്ടിമീശവച്ച് മലയാളം പഠിപ്പിക്കുന്ന ഒരു കോളജ് അധ്യാപകനായാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമീര്‍ താഹിറാണ് ഛായാഗ്രഹണം. റെക്സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍ഹിക്കുന്നു.

Top