‘മാലിക്ക്’ ടീം അഗംങ്ങളെ പരിചയപ്പെടുത്തി വിനയ് ഫോര്‍ട്ട്; വൈറലായി ചിത്രം

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് വിനയ് ഫോര്‍ട്ട് പങ്കുവച്ച ചിത്രമാണ്. ഫഹദ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ മാലിക്ക് ടീം അഗംങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രമാണ് വിനയ് ഫോര്‍ട്ട് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്.

ഇതിനോടകം തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ടേക്ക് ഓഫിനു ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണും ഒന്നിക്കുന്ന ചിത്രമാണ് മാലിക്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണിത്.

വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ് ,ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ജലജ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാലിക്കില്‍ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തല്‍ എത്തുന്നത്.

https://www.instagram.com/p/B5T9lD0Hbgn/?utm_source=ig_web_copy_link

Top