വിംബിള്‍ഡണ്‍ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കോറി ഗഫ്

വിംബിള്‍ഡണ്‍ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അമേരിക്കയുടെ കോറി ഗഫ്. ഓപ്പണ്‍ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിംബിള്‍ഡണ്‍ താരമെന്ന റിക്കാര്‍ഡ് 15 വര്‍ഷവും 122 ദിവസം പ്രായമുള്ള കോറി സ്വന്തം പേരിലാക്കി. അവസാന യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയത്തിന്റെ ഗ്രീറ്റ് മിന്നനെ പരാജയപ്പെടുത്തിയാണ് കോറി ചരിത്രം തിരുത്തിയെഴുതിയത്.

ഇരുപത്തിയൊന്നുകാരിയായ മിന്നനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായാണ് കോറി പരാജയപ്പെടുത്തിയത്. സ്‌കോര്‍:6-1, 6-1. ലോക റാങ്കിംഗില്‍ മിന്നന്‍ 129ാം സ്ഥാനത്തും കോറി 301 ാം സ്ഥാനത്തുമാണ്. ഫ്‌ലോറിഡയിലെ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായ കോറി മത്സരത്തിന്റെ തലേന്ന് സയന്‍സ് പരീക്ഷയും കഴിഞ്ഞാണ് കളിക്കാനെത്തിയത്. ലോക ടെന്നീസിലെ എക്കാലത്തെയും മികച്ച താരമായ സെറീന വില്യംസാണ് തന്റെ പ്രചോദനമെന്ന് കോറി പറയുന്നു.

Top