പൃഥ്വിരാജ് ചിത്രം വിമാനത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തെത്തി

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് വിമാനം.

ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തെത്തി.

പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുര്‍ഗ ,അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സജി തോമസ് എന്ന ഇടുക്കിക്കാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രത്തില്‍ സജി എന്നു തന്നെയാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.

പ്രദീപ് നായര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

വിമാനം നവംബര്‍ 10ന് തിയേറ്ററുകളിലെത്തും.

Top