Vimala Raman coming back to Mollywood after 8 years

എട്ട് വര്‍ഷങ്ങള്‍ക്കുശേഷമുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങുകയാണ് നടി വിമലാ രാമന്‍. കൂടാതെ, ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് സ്വപ്നങ്ങള്‍ സത്യമായതിന്റെ ത്രില്ലിലുമാണ് മലയാളികളുടെ പ്രിയനടി. പ്രിയദര്‍ശന്‍ സിനിമയുടെ ഭാഗമാകുക, പുരാണകഥാപാത്രത്തെ അവതരിപ്പിക്കുക എന്നിങ്ങനെ രണ്ടു സ്വപ്നങ്ങളാണ് യാഥാര്‍ത്ഥ്യമാകുന്നത്.

പ്രിയദര്‍ശന്‍ ചിത്രമായ ‘ഒപ്പ’ത്തില്‍ മോഹന്‍ലാലിനൊപ്പമാണ് വിമലയെത്തുക. കൂടാതെ, തെലുങ്കില്‍ നാഗാര്‍ജുനയ്‌ക്കൊപ്പമുള്ള ‘ഓം നമോ വെങ്കിടേശ’ യില്‍ ദേവിയുടെ വേഷമാണ് വിമലയ്ക്ക്.

ചെറുപ്പം മുതല്‍ പ്രിയദര്‍ശന്‍ സിനിമകളുടെ വലിയ ആരാധകയായിരുന്നു താനെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചതല്ല. പ്രിയദര്‍ശന്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ത്തന്നെ മനസ്സില്‍ എഡിറ്റിംഗ് നടത്തും. ആവശ്യമില്ലാത്ത ഒരു ഷോട്ടുപോലും അദ്ദേഹം ചിത്രീകരിക്കില്ല. വളരെ പെട്ടെന്നും എളുപ്പത്തിലും അദ്ദേഹം ചിത്രീകരണം പൂര്‍ത്തിയാക്കും. വിമല പറയുന്നു.

ഇതിനു മുമ്പുള്ള വിമലയുടെ അവസാനചിത്രം കോളേജ് കുമാരനാണ്. ‘എട്ടു വര്‍ഷത്തിനു ശേഷമാണ് മടങ്ങിയെത്തുന്നതെന്ന് തോന്നുന്നതേയില്ല. ‘ഓം നമോ വെങ്കിടേശ’ എന്നെ വളരെ ത്രില്ലടിപ്പിക്കുന്നു. വളരെ മനോഹരമായ മെയ്ക്ക് അപ്പ് എങ്ങനെയായിരിക്കുമെന്ന് എനിക്ക് കാത്തിരിക്കുകയാണ് ഞാന്‍, വിമല ആകാംഷ പങ്കുവെക്കുന്നു.

Top