villege office – bomb attack – five people injured

തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫിസിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം. അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിനാണ് ഗുരുതരമായി പരുക്കേറ്റത്. വില്ലേജ് ഓഫിസര്‍ പ്രഭാകരനും പരുക്കേറ്റിട്ടുണ്ട്.

കോട്ടും ഹെല്‍മറ്റും ധരിച്ചെത്തിയയാള്‍ ബോംബെറിഞ്ഞതിനുശേഷം രക്ഷപെടുകയായിരുന്നു. വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനു ശേഷമായിരുന്നു ആക്രമണം. ഓഫിസിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫയലുകളും കത്തിനശിച്ചു.

Top