വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം

വാഴ്‌സോ: യൂറോപ്പ ലീഗ് കിരീടത്തിനായുള്ള ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പെനാല്‍ട്ടിഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് വിയ്യാറയലിന്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലെത്തിയപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.പത്തിനെതിരെ 11 ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം.

29ാം മിനുറ്റില്‍ ലാ ലീഗയിലെ ഗോള്‍വേട്ടക്കാരില്‍ രണ്ടാമനായ ജെറാര്‍ഡ് മൊറേനോയിലൂടെ മുന്നിലെത്തിയ വിയ്യാറയല്‍ പുറത്തെടുത്തത് മികച്ച കളിയായിരുന്നു. രണ്ടാംപകുതിയില്‍ കവാനിയിലൂടെ ഗോള്‍ മടക്കിയപ്പോള്‍ യുണൈറ്റഡിന്റെ ആരാധകരും ആവേശത്തിലായി. പിന്നീട് കളിക്കളത്തില്‍ കണ്ടത് മികച്ച മുന്നേറ്റങ്ങളായിരുന്നു.

നിശ്ചിത സമയത്ത് ഇരു കൂട്ടരും ഒപ്പത്തിനൊപ്പമവസാനിപ്പിച്ചപ്പോള്‍ ഇഞ്ചുറി ടൈമും കടന്ന് കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. തുടര്‍ന്നാണ് പത്തിനെതിരെ 11 ഗോളിനു വിയ്യാറയലിന്റെ ജയം. വിയ്യാറയലിന്റെ കോച്ചായ എംറിക്ക് ഇത് നാലാം യൂറോപ്പ കിരീടമാണിത്.

Top