ആരാധകർക്ക് ആവേശമായി മാത്യു മാഞ്ഞൂരാനും, നീലിമയും തിയേറ്ററുകളിൽ

മോഹൻലാൽ, മഞ്ജു വാര്യർ ജോഡികൾ വീണ്ടും വിസ്മയിപ്പിക്കാൻ തിയേറ്ററുകളിൽ.

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലൻ. ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ബി ഉണ്ണികൃഷ്ണനാണ് വില്ലൻ സംവിധാനം ചെയ്യുന്നത്.

കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും, തെലുങ്ക് താരങ്ങളായ ശ്രീകാന്തും, റാഷി ഖന്നയും വില്ലനിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്.

മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കിയത്.

റോക്‌ലൈന്‍ എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top