ഹരിയാനയില്‍ ബി.ആര്‍ അംബ്ദേക്കറുടെ പ്രതിമ തകര്‍ത്ത നിലയില്‍

ambedkar

ഹരിയാന : ഹരിയാനയിലെ ധടപൂര്‍ ഗ്രാമത്തില്‍ ബി.ആര്‍ അംബ്ദേക്കറുടെ പ്രതിമ തകര്‍ത്ത നിലയില്‍. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയാണ് പൊലീസില്‍ വിവരമറിയിച്ചത്. പ്രതിമ തകര്‍ക്കപ്പെട്ടതില്‍ രോഷാകുലരായ നാട്ടുകാരെ പൊലീസെത്തിയാണ് അനുനയിപ്പിച്ചത്.

കുറ്റാരോപിതരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഹരിയാനയിലെ കല്‍പി ഗ്രാമത്തിലെ അംബ്ദേക്കറുടെ പ്രതിമയും സമാനമായ രീതിയില്‍ തകര്‍ത്തിരുന്നു.

Top