ആലപ്പാട് ധാതുമണല്‍ ഖനനം; വിശദമായ പഠനം നടത്തണമെന്ന് കളക്ടറോട് വില്ലേജ് ഓഫീസര്‍

കൊല്ലം: ആലപ്പാട് ഐആര്‍ഇ നടത്തുന്ന ധാതുമണല്‍ ഖനനത്തിന്റെ പാരിസ്ഥിതികാഘാതത്തെ കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് വില്ലേജ് ഓഫീസര്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് കൊല്ലം ജില്ലാ കളക്ടര്‍ക്കാണ്.

ഖനനത്തിനെതിരായ ജനങ്ങളുടെ സമരം 71ആം ദിവസം പിന്നിടുകയാണ്. ഖനനത്തിന്റെ പാരിസ്ഥിതികാഘാതം പഠിക്കണമെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്.

ഖനനത്തിന്റെ ആഘാതം ജനവാസ മേഖലയിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ സെസ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ വെച്ച് പാരിസ്ഥികാഘാത പഠനം നടത്തണം എന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ ശുപാര്‍ശയും സമരസമിതി നല്‍കിയ നിവേദനങ്ങളുമെല്ലാം ചേര്‍ത്ത് കളക്ടര്‍ ഉടനെ തന്നെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കും.

Top