കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് ഗ്രാമത്തലവന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തീവ്രവാദിയുടെ വെടിയേറ്റ് ഗ്രാമത്തലവന്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ ലാര്‍ക്കിപോറ പ്രദേശത്തെ ഗ്രാമമുഖ്യനും കോണ്‍ഗ്രസ് പാര്‍ട്ടി അംഗവുമായ അജയ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ആക്രമണമുണ്ടായത്.പരിക്കേറ്റ പണ്ഡിറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മികച്ച പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു അജയ് പണ്ഡിറ്റെന്ന് കൊലപാതകത്തെ അപലപിച്ച് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.

Top