ലോകേഷ് കനകരാജ് മ്യൂസിക് വീഡിയോക്ക് രസകരമായ കമന്റുമായി വിക്രം സിനിമയിലെ ഗായത്രി ശങ്കര്‍

ഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ലോകേഷ് കനകരാജ് നടനായെത്തിയ മ്യൂസിക് വീഡിയോ ഇനിമേലിന്റെ ടീസര്‍ റിലീസ് ചെയ്തത്. ലോകേഷും ശ്രുതി ഹാസനും ജോഡികളായെത്തുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങുമാണ്. ലോകേഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി പ്രണയ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് വീഡിയോ. ആ കാരണത്താല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വീഡിയോയുമായി ബന്ധപ്പെട്ട ട്രോളുകളും സജീവമാണ്.

ഇപ്പോഴിതാ വീഡിയോയെക്കുറിച്ച് നടി ഗായത്രി ശങ്കര്‍ പങ്കുവെച്ച രസകരമായ കമന്റും ശ്രദ്ധ നേടുകയാണ്. അണിയറപ്രവര്‍ത്തകര്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കമന്റ് ബോക്‌സില്‍ നിരവധിപ്പേര്‍, വിക്രം സിനിമയിലെ ഗായത്രിയുടെ മരണവുമായി ബന്ധപ്പെട്ട മീമുകള്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി തന്നെ വീഡിയോ പങ്കുവെച്ചതും. ‘നിങ്ങളുടെ പടത്തില്‍ ഞാന്‍ പ്രണയിച്ചപ്പോള്‍ എന്റെ തലവെട്ടി, എന്താണിത് ലോകേഷ്,’ എന്ന കുറിപ്പോടെയാണ് ഗായത്രി വീഡിയോ പങ്കുവച്ചത്.

2022 ല്‍ റിലീസ് ചെയ്ത ലോകേഷിന്റെ വിക്രം എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച അമര്‍ എന്ന കഥാപാത്രത്തിന്റെ ജോഡിയായാണ് ഗായത്രി എത്തിയത്. സിനിമയുടെ അവസാനത്തോടടുക്കുമ്പോള്‍ ഗായത്രിയുടെ കഥാപാത്രത്തെ വിജയ് സേതുപതിയുടെ വില്ലന്‍ കഥാപാത്രം തലയറുത്ത് കൊല്ലുന്നുമുണ്ട്. ഇതാണ് ഗായത്രിയുമായി ബന്ധപ്പെട്ട ട്രോളുകള്‍ക്ക് കാരണവും. അതേസമയം ഇനിമേല്‍ എന്ന മ്യൂസിക് വീഡിയോ ഈ മാസം 25നാണ് റിലീസ് ചെയ്യുന്നത്. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോയുടെ ഗാന രചനയും കമല്‍ഹാസനാണ് നിര്‍വഹിക്കുന്നത്. സംഗീതം ശ്രുതി ഹാസനാണ്. നിമേലിന്റെ സംവിധാനം ദ്വാരകേഷ് പ്രഭാകറാണ്. ഛായാഗ്രാഹണം ഭുവന്‍ ഗൗഡയും. പ്രൊഡക്ഷന്‍ ഡിസൈന്‍ ശ്രീറാം അയ്യങ്കാറാണ്.

Top