‘വിക്രം’ ജൂലൈയിൽ ഒടിടി പ്ലാറ്റ് ഫോമുകളിലെത്തും

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമല്‍ഹാസൻ നായകനായ ‘വിക്രം’ ഉടൻ ഒടിടിയിലെത്തും. ഒരു പാൻ ഇന്ത്യൻ സിനിമയുടെ നിലവാരം പുലർത്തുന്ന ചിത്രം ടോളിവുഡിൽ മാത്രമല്ല മൊത്തം സിനിമ ഇൻഡസ്‍ട്രിയെയും ഞെട്ടിച്ച സിനിമയായിരുന്നു. തമിഴ് നാട് കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും ‘വിക്രം’ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ കമല്‍ഹാസന്റെ ‘വിക്ര’മെന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതി അറിയിച്ച് പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് ഹോട്സ്റ്റാർ.

ജൂലൈ എട്ടിനാണ് സിനിമയുടെ സ്‍ട്രീമിംഗ് ആരംഭിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം പുറത്തുവിടുക. തമിഴിലെ തന്നെ സൂപ്പർസ്റ്റാറുകളായ കമൽഹാസൻ, വിജയ് സേതുപതി, സൂര്യ എന്നിവരോടെപ്പം മികച്ച പ്രകടനവുമായി ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ് എന്നിവർ തട്ടകം കീഴടക്കിയ ഒരു ചിത്രം കൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ വിക്രത്തിന്റെ ഈ വിജയത്തിൽ മലയാളികൾക്കും അതീവ സന്തോഷമുണ്ട്.

Top