വിക്രം – വേദ ടീസര്‍ ഇറങ്ങി ; നായകനെ കടത്തി വെട്ടി വില്ലന്‍

മാധവനും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം വിക്രം – വേദയുടെ ടീസര്‍ പുറത്തിറങ്ങി.

രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നായകനെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് വില്ലന്‍ ആണ്.

നായകനായ മാധവന്‍ പൊലീസ് ഓഫീസറാവുമ്പോള്‍ ഗ്യാങ്സ്റ്റര്‍ ആയി വിജയ് സേതുപതിയും എത്തുന്നു.

വരലക്ഷ്മിയും ശ്രദ്ധ ശ്രീനാഥും ആണ് വിക്രം വേദ യിലെ നായികമാര്‍ . മലയാള സിനിമാ താരം ഹരീഷ് പേരാടിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ആര്യയെ നായകനാക്കി ഓരം പോ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകരായി മാറിയ ഗായത്രി- പുഷ്‌കര്‍ ആണ് ചിത്രത്തിന്റെ സംവിധായകര്‍.

ആക്ഷന് പ്രാധാന്യം നല്‍കി നിര്‍മിച്ച ചിത്രം ജൂലൈ 7 നു തിയേറ്ററുകളില്‍ എത്തും.

Top