വിക്രം വേദ തെലുങ്കിലേക്ക് ; റാണാ ദഗുപതിയും വെങ്കിടേഷും പ്രധാന വേഷങ്ങളില്‍

തിയേറ്ററുകളില്‍ വന്‍ വിജയത്തോടെ പ്രദര്‍ശനം തുടരുന്ന തമിഴ് ചിത്രം വിക്രം വേദ തെലുങ്കിലേക്ക്.

വിജയ് സേതുപതിയും മാധവനും നായകന്മാരായ ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്യുമ്പോള്‍ റാണാ ദഗുപതിയും വെങ്കിടേഷും പ്രധാന വേഷങ്ങളിലെത്തും.

വിക്രം എന്ന പൊലീസ് ഓഫീസറെയാണ് വെങ്കിടേഷ് അവതരിപ്പിക്കുക. ഗുണ്ടാ നേതാവായ വേദയായി റാണാ ദഗുപതി അഭിനയിക്കും. 26. 5 കോടിയാണ് വിക്രം വേദയുടെ ഒരാഴ്ചയിലെ ആഗോള ബോക്‌സോഫീസ് കളക്ഷന്‍.

തമിഴ് പതിപ്പിന്റെ നിര്‍മ്മാതാവായ എസ്. ശശികാന്ത് തന്നെ ചിത്രം തെലുങ്കിലും നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

വരലക്ഷ്മിയും ശ്രദ്ധ ശ്രീനാഥും ആണ് വിക്രം വേദയിലെ നായികമാര്‍ . മലയാള സിനിമാ താരം ഹരീഷ് പേരാടിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ആര്യയെ നായകനാക്കി ഓരം പോ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകരായി മാറിയ ഗായത്രി പുഷ്‌കര്‍ ആണ് ചിത്രത്തിന്റെ സംവിധായകര്‍.

ക്രൈം ത്രില്ലര്‍ ചിത്രമായ വിക്രം വേദയെ അഭിനന്ദിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും വന്നിരുന്നു.

Top