‘വിക്രം വേദ’യ്ക്ക് രണ്ടാം ദിനം നേരിയ മുന്നേറ്റം മാത്രം

മിഴകത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെല്‍വൻ’ റിലീസ് ചെയ്ത അതേ ദിവസം ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കും വെള്ളിത്തിരയിലെത്തിയത്. മോശമല്ലാത്ത പ്രതികരണം നേടിയിട്ടും ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാൻ സിനിമയ്‌ക്കായില്ല. രണ്ടാം ദിനം നേരിയ മുന്നേറ്റം ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുണ്ട്.

‘വിക്രം വേദ’ റിലീസ് ദിവസം 10.58 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. രണ്ടാം ദിവസമായ ശനിയാഴ്ച 12.51 കോടിയും നേടിരിക്കുന്നു. ഇതുവരെ ഇന്ത്യയില്‍ നിന്ന് 23.09 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ‘വിക്രം വേദ’ റിലീസ് ചെയ്ത അതേ ദിവസം പ്രദര്‍ശനത്തിന് എത്തിയ ‘പൊന്നിയിൻ സെല്‍വൻ’ ഇതിനകം 150 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

മൊത്തം 5640 സ്ക്രീനുകളിലായിട്ടാണ് ഹിന്ദി ‘വിക്രം വേദ’ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. വിദേശങ്ങളില്‍ 1633 സ്‍ക്രീനുകളിലും. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Top