സായ്പല്ലവിയേക്കാള്‍ തമന്ന തന്നെ നല്ലത് ; സ്‌കെച്ചിലെ നായികയെ കുറിച്ച് വിക്രം

vikram-statement

സായ്പല്ലവിയേക്കാള്‍ സ്‌കെച്ചില്‍ നായികയാകാന്‍ യോഗ്യത തമന്നയ്ക്കാണെന്ന അഭിപ്രായവുമായി തമിഴകത്തിന്റെ സൂപ്പര്‍ നായകന്‍ വിക്രം. വിക്രം നായകനായ സ്‌കെച്ച് എന്ന ചിത്രത്തിലേയ്ക്ക് സായി പല്ലവിയെ പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ താരം പിന്‍മാറിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അവസാന നിമിഷം നടി പിന്മാറിയ സാഹചര്യത്തില്‍ തമന്ന നായികയായി എത്തുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ നായികാ കഥാപാത്രത്തിനെ കുറിച്ച് തുറന്നടിക്കുകയാണ് പ്രിയ താരം വിക്രം.

സായി പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയാണെന്നാണ് വിക്രം പറയുന്നത്. ചിത്രത്തില്‍ ഒരു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയായാണ് തമന്ന എത്തുന്നത്. ആ കഥാപാത്രത്തിന് സായി പല്ലവിയെക്കാള്‍ എന്തുകൊണ്ടും നല്ലത് തമന്ന തന്നെയാണെന്ന് വിക്രം അഭിപ്രായപ്പെട്ടു.

Top