വിക്രം – സാമന്ത തെലുങ്ക് ചിത്രം ’10ന്റെ’ ഫസ്റ്റ് ലുക്ക് പുറത്തെത്തി

തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രമും താരസുന്ദരി സാമന്തയും ഒന്നിക്കുന്ന ചിത്രം 10ന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു.

ഇരുവരും നായികാനായകന്മാരായി അഭിനയിച്ച തമിഴ് ചിത്രം 10എന്‍ട്രതുക്കുള്ളെയുടെ തെലുങ്ക് മൊഴിമാറ്റ ചിത്രമാണ് 10.

ഛായാഗ്രാഹകന്‍ വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്തിരിയ്ക്കുന്ന ഈ ചിത്രം ഏ ആര്‍ മുരുകദോസും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്.

2015-ല്‍ തമിഴ്നാട്ടില്‍ റിലീസായ ഈ ചിത്രം സാമാന്യം ഭേദപ്പെട്ട കളക്ഷന്‍ നേടിയിരുന്നു.

സാമാന്ത ചിത്രം ഡബിള്‍ റോളിലാണെത്തുന്നത്. ചാര്‍മി കൌര്‍, പശുപതി, രാഹുല്‍ ദേവ്, അഭിമന്യു സിങ്, സുനില്‍ താപ്പ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു.

Top