Vikram plays a Maratha warrior in his Hindi film

പ്രശസ്ത തമിഴ് നടന്‍ വിക്രം വീണ്ടും ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നു. മറാത്ത സംവിധായകനായ ഓം റൗത്ത് ചരിത്രകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തില്‍ മറാത്തയിലെ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് വിക്രം എത്തുന്നത്.

അതേസമയം, ഛത്രപതി ശിവജിയുടെ കഥയാണിതെന്നും ശിവജിയുടെ വേഷത്തിലാണ് വിക്രം എത്തുന്നതെന്നും ശ്രുതിയുണ്ട്. എന്നാല്‍, കഥ സംബന്ധിച്ച് സംവിധായകനോ സിനിമയുടെ അണിയറക്കാരോ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

സംവിധായകന്‍ വിക്രവുമായി പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു.തിരിക്കഥ വിക്രമിന് ഇഷ്ടപ്പെട്ടെന്നും അഭിനയിക്കാന്‍ അദ്ദേഹം സമ്മതം മൂളിയെന്നുമാണ് അറിയുന്നത്. തമിഴില്‍ ഇപ്പോള്‍ അഭിനയിച്ചു വരുന്ന സിനിമകളുടെ ഷൂട്ടിംഗ് തീര്‍ന്ന ശേഷം മാത്രമെ ഈ സിനിമ തുടങ്ങുകയുള്ളൂ.

ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയുന്നത്. സ്വാതന്ത്ര്യ സമരസേനാനി ബാലഗംഗാധര തിലകിന്റെ ജീവിതത്തെ ആസ്പദമാക്കി നേരത്തെ ഓം റൗത്ത് സിനിമ ഒരുക്കിയിരുന്നു.

Top