ആവേശമുണർത്തി വിക്രം ചിത്രം ‘കോബ്ര’യുടെ ടീസർ പുറത്ത്

വിക്രമിന്റെ ആക്ഷൻ ത്രില്ലർ ചിത്രം കോബ്ര’യുടെ ടീസർ പുറത്തിറങ്ങി. വിക്രം ഏഴ് ​ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആർ അജയ് ജ്ഞാനമുത്തു ആണ്. ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. ചിത്രത്തിൽ മാത്തമാറ്റിഷ്യൻ ആയിട്ടാണ് വിക്രം എത്തുന്നത്. മലയാളി താരങ്ങളായ റോഷൻ മാത്യുവും മിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ കെ എസ് രവികുമാർ, ആനന്ദ്‍രാജ്, റോബോ ശങ്കർ, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

എ ആർ റഹ്മാനാണ് ചിത്രത്തിന് സം​ഗീതം നിർവഹിച്ചിരിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിൻറെ ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഹരീഷ് കണ്ണൻ ആണ്. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസൻ. ആക്ഷൻ കൊറിയോഗ്രഫി ദിലീപ് സുബ്ബരായൻ.

Top