വിക്രമിനെ നായകനാക്കി നിര്‍മിക്കുന്ന ‘മഹാവീര്‍ കര്‍ണ’; ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

മിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിനെ നായകനാക്കി നിര്‍മിക്കുന്ന ബിഗ്ബജറ്റ് ചിത്രം ‘മഹാവീര്‍ കര്‍ണ’യുടെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ്ങ് ആരംഭിച്ച വിവരം സംവിധായകന്‍ വിമലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രേഷകരോട് പങ്കുവെച്ചത്.

വിക്രമിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ ആഭിനയിക്കുന്നുണ്ട്. മലയാള സിനിമ താരം ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ടെന്നാണ് സൂചന.
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് നിര്‍മിക്കുന്നത്. 32 ഭാഷകളില്‍ സിനിമ ഡബ്ബ് ചെയ്ത് പുറത്തിറക്കും.

മഹാഭാരതം പ്രമേയമാക്കി ചിത്രീകരിക്കുന്ന സിനിമയാണ് മഹാവീര്‍ കര്‍ണന്‍. തമിഴിലും, ഹിന്ദിയിലുമാകും സിനിമ പുറത്തിറങ്ങുക. മലയാളത്തില്‍ ചെറിയ ബജറ്റില്‍ പുറത്തിറ ങ്ങേണ്ടിയിരുന്ന ചിത്രം രാജ്യാന്തര സിനിമയായി മാറിയത് നിര്‍മാതാവിന്റ ആഗ്രഹത്തിനനുസരിച്ചാണ്.

Top