വിക്രം ചിത്രം; കദരം കൊണ്ടാന്‍’ ജൂലൈ 19 ന് തീയ്യേറ്ററുകളില്‍

രാജേഷ് എം സെല്‍വ സംവിധാനം ചെയ്ത് ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രമാണ് ‘കദരം കൊണ്ടാന്‍’ ചിത്രം ജൂലൈ 19ന് തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പലകാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹസ്സന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മലയാളി നടി ലെനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റായിട്ടാണ് വിക്രം എത്തുന്നത്. ചിത്രത്തിന്റതായി പുറത്തിറങ്ങിയ ട്രെയിലറുകളും പോസ്റ്ററുകളുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അക്ഷര ഹാസന് പുറമേ നടന്‍ നാസറിന്റെ മകന്‍ അബി നാസര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ് കമല്‍ ഫിലിംസിന്റെ 45-ാം ചിത്രമാണിത്.

Top