വിക്രമിന്റെ ‘കോബ്ര’ തിയേറ്ററില്‍ തന്നെ പ്രദർശിപ്പിക്കും

ചിയാന്‍ വിക്രം നായകനാകുന്ന കോബ്രയുടെ റിലീസ് തിയേറ്ററുകളിലെന്ന് നിര്‍മാതാക്കള്‍. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം തിയേറ്ററുകളിലൂടെയല്ലെന്നും ഒടിടി പ്ലാറ്റ്ഫോമുകളില്‍ നേരിട്ട് പ്രദര്‍ശനത്തിനെത്തുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സിനിമയുടെ പ്രദര്‍ശനാനുമതി നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ഉയര്‍ന്നു. എന്നാല്‍, ചിത്രം തിയേറ്ററുകളിലാണ് റിലീസിനെത്തുന്നതെന്ന് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ അറിയിച്ചു.

ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അജയ് ജ്ഞാനമുത്തുവാണ് കോബ്രയുടെ സംവിധായകന്‍. വിക്രമിനൊപ്പം കെജിഎഫിലൂടെ സുപരിചിതനായ ശ്രീനിഥി ഷെട്ടി, കെ.എസ് രവികുമാര്‍, ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, റോബോ ശങ്കര്‍, മൃണാളിനി രവി, കനിക, ബാബു ആന്റണി എന്നിവരും സിനിമയില്‍ അണിനിരക്കുന്നു. വിക്രം ഏഴ് ഗെറ്റപ്പുകളില്‍ എത്തുന്ന കോബ്ര റംസാന്‍ പ്രമാണിച്ച് റിലീസിനെത്തും.

 

Top