അന്‍വര്‍ റഷീദ് ചിത്രത്തിലൂടെ വിക്രം വീണ്ടും മലയാളത്തിലേക്ക് എത്തുന്നു

vikram

ചിയാന്‍ വിക്രം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെ ആണ് വിക്രം എത്തുന്നതെന്നാണ് സൂചന. 1970 കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹര്‍ഷാദ് ആണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

ഫഹദ് ഫാസിലിനെ നായകനായുള്ള ട്രാന്‍സിന്റെ തിരക്കിലാണ് അന്‍വര്‍ ഇപ്പോള്‍. ഏകദേശം ഒന്നര വര്‍ഷമായി പ്രൊഡക്ഷനില്‍ ഉള്ള ഈ ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാന്‍ ആണ് പ്ലാന്‍ ചെയ്യുന്നത്.

ചിയാന്‍ വിക്രം ഇപ്പോള്‍ ചെയ്യുന്നത് രാജേഷ് എം സെല്‍വ ഒരുക്കുന്ന തമിഴ് ചിത്രമാണ്. കമല ഹാസന്‍ ട്രിഡന്റ് ആര്‍ട്‌സുമായി ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം ഡോണ്ട് ബ്രെത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക് ആണ്. ഇത് കൂടാതെ ആര്‍ എസ് വിമല്‍ ഒരുക്കാന്‍ പോകുന്ന മഹാവീര്‍ കര്‍ണ്ണ എന്ന ചിത്രത്തിലും വിക്രം ആണ് നായകന്‍.

Top