vikram as hero gautham menon’s film dhruva natchathiram aishwarya rajesh may be the heroin

വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി കാക്കമുട്ട ഫെയിം ഐശ്വര്യ രാജേഷ് അഭിനയിക്കുമെന്ന് സൂചന.

ധ്രുവ നച്ചത്തിരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിക്രമിനൊപ്പം രണ്ട് നായികമാര്‍ പ്രധാനവേഷങ്ങളിലെത്തിന്നു.ഒരു നായികയായി റിതു വര്‍മ്മ എത്തുമെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രണ്ടാമത്തെ നായികയായി ഐശ്വര്യ രാജേഷ് അഭിനയിക്കുമെന്നാണ്‌ സൂചന.ഐശ്വര്യ ചിത്രത്തിലേക്കുള്ള സ്‌ക്രീന്‍ ടെസ്റ്റ് പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ്.

Top