വിക്രമും തമന്നയും ആദ്യമായി ഒന്നിക്കുന്ന ‘സ്‌കെച്ച്’ ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തുന്നു

ചിയാന്‍ വിക്രം നായകനാകുന്ന സ്‌കെച്ച് ക്രിസ്മസിന് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നു.

വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക തെന്നിന്ത്യന്‍ താര സുന്ദരി തമന്നയാണ്.

സ്‌കെച്ചിലൂടെ തമന്നയും, വിക്രമുംആദ്യമായിട്ട് ഒന്നിക്കുകയാണ്. മലയാള നടന്‍ ബാബുരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

ഗൗതം മേനോന്റെ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണത്തിനായി വിക്രം തുര്‍ക്കിയിലാണ്.

വിക്രം തിരികെ എത്തിയാലുടന്‍ സ്‌കെച്ചിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രം നിര്‍മ്മിക്കുന്നത് കലൈപുലി താണുവിന്റെ വി ക്രിയേഷന്‍സ് ആണ്. തമന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

Top