വിക്രമും പാ രഞ്ജിത്തും കൂട്ടുക്കെട്ടില്‍ ‘തങ്കലാന്‍’ പോസ്റ്ററും റിലീസ് തീയതിയും പുറത്ത്

രാധകരും ചലച്ചിത്ര പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ്
‘തങ്കലാന്‍’. വിക്രമും പാ രഞ്ജിത്തും ആദ്യമായ് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പുത്തന്‍ പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

2024 ജനുവരി 26-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ നവംബര്‍ ഒന്നിനായിരിക്കും പുറത്തിറങ്ങുക. ഇന്നുവരെ കാണാത്ത ലുക്കിലാണ് വിക്രം എത്തുന്നത് എന്നതാണ് തങ്കലാനെ ചര്‍ച്ചാവിഷയമാക്കി നിര്‍ത്തിയ മറ്റൊരുകാര്യം. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മേക്കിങ് വീഡിയോയില്‍ നേരത്തേ പുറത്തിറക്കിയിരുന്നു.

സംവിധായകന്‍ പാ രഞ്ജിത്തും തമിഴ് പ്രഭും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പാര്‍വതി തിരുവോത്തും മാളവികാ മോഹനനും നായികമാര്‍ എത്തുന്ന ചിത്രത്തില്‍ പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് തങ്കലാന്‍ എത്തുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമാകും തങ്കലാനെന്നാണ് ഇപ്പോള്‍ എത്തിയിരിക്കുന്ന പോസ്റ്ററും നല്‍കുന്ന സൂചന.

Top