നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഓടിപ്പോയേനെ :വിക്രം ഐശ്വര്യയോട് പറഞ്ഞത്

നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഓടിപ്പോയേനെ എന്ന് വിക്രം ഐശ്വര്യയോട് പറഞ്ഞു. വിക്രമിന്റെ നായികയായിരുന്നു ഐശ്വര്യ. ഇപ്പോള്‍ സാമി 2വില്‍ വിക്രമിന്റെ അമ്മായിയമ്മയായി അഭിനയിക്കുകയാണ്. ഇതുകണ്ട് അവന്‍ തന്നെ ടെന്‍ഷനായി. നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഇവിടന്ന് ഓടിപ്പോയേനെ എന്ന് വിക്രം സെറ്റില്‍വെച്ച് പറഞ്ഞെന്നാണ് നടി അവനുപോലും സഹിക്കുന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്.

അമ്മ (നടി ലക്ഷ്മി) രജനിസാറിന്റെ നായികയായി അഭിനയിച്ചിരുന്നു. പിന്നീട് പടയപ്പയില്‍ അമ്മയായും വേഷമിട്ടു. രണ്ട് കഥാപാത്രങ്ങളും അമ്മയ്ക്ക് നല്ല പേര് വാങ്ങികൊടുത്തു. അതുപോലെ തന്നെയാണ് ഞാന്‍ ഇത്തരം വേഷങ്ങളെ കാണുന്നത്. മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ ജനങ്ങള്‍ അംഗീകരിക്കും.പ്രായം കൂടുന്തോറും പുരുഷന്മാര്‍ക്ക് സൗന്ദര്യം കൂടുന്നുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് അവര്‍ക്ക് ചേരും. പക്ഷേ ഞാന്‍ അത് പോലെ നടന്നാല്‍ പടുകിളവി എന്നേ എല്ലാവരും വിളിക്കൂ.

Top