വിക്രമിന്റെ അമ്പത്തിയെട്ടാം ചിത്രമായി ഒരുക്കുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

ഡിമോണ്ടി കോളനി, ഇമൈക്ക നൊടികള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്നു. വിക്രമിന്റെ അമ്പത്തിയെട്ടാം ചിത്രമായി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘വിക്രം 58’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

വിക്രമിന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് പോസ്റ്റര്‍ ഉണ്ടാക്കിയിരിക്കുന്നത്. ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

കടരം കോണ്ടാന്‍ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് വിക്രം. കമല്‍ ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ രാജേഷ് എം സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top