വിദേശകാര്യ സെക്രട്ടറിയായി വികാസ് സ്വരൂപ്; ആഗസ്റ്റ് ഒന്നിന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായി വികാസ് സ്വരൂപിനെ നിയമിച്ചു. ആഗസ്റ്റ് ഒന്നിന് വികാസ് ചുമതലയേല്‍ക്കുമെന്ന് മന്ത്രിസഭ നിയമന സമിതി അറിയിച്ചു.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1986 ബാച്ച് ഉദ്യോഗസ്ഥനായ വികാസ് കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷണറാണ്. കാനഡയിലെ ഒട്ടാവയിലുള്ള എംബസിയില്‍ വികാസിന് പകരം മുതിര്‍ന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് അറോറ ചുമതലയേല്‍ക്കും. വിജയ് കേശവ ഗോഖലെയാണ് നിലവില്‍ വിദേശകാര്യ സെക്രട്ടറി.

Top